Saturday, June 28, 2008

ആയിരത്തൊന്ന് രാവുകള്‍

ആയിരത്തൊന്ന് രാവുകള്‍

  • പെണ്ണ് തുനിഞ്ഞിറങ്ങിയാല്‍ ലോകത്തിലെ ഒരു ശക്തിക്കും അവളെ തടുക്കാനാകുകില്ല.
  • പറഞ്ഞരഹസ്യം പൊളിഞ്ഞ രഹസ്യം എന്നാണല്ലൊ കവിവാക്യം.
  • മഹാന്മാരുടെ നല്ല ഭാവങ്ങളുടെ രേഖയാണ് അവരുടെ പ്രശസ്തി, പക്ഷേ ആര്‍ക്കും അത് ഗ്രഹിക്കാന്‍ കഴിയുന്നില്ല.
  • മരണമില്ലാത്ത ഒരെഴുത്തുകാരനുമില്ല. പക്ഷെ അയാളുടെ കൈകള്‍ രേഖപ്പെടുത്തുന്നത് നശിക്കുന്നില്ല.
  • ഭരണ കര്‍ത്താക്കള്‍ രാഷ്ട്രീയ പരിജ്ഞാനവും, നയചതുരതയും ഉള്ളവരായിരിക്കണം. സ്വന്തം കാര്യങ്ങളില്‍ തല്പരരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ കാഴ്ചപ്പാടുകള്‍ ഈശ്വരവിശ്വാസത്തിലടിയുറച്ചതായിരിക്കണം. നീതി ന്യായത്തില്‍ നിന്നും വ്യതി ചലിക്കാതിരിക്കാന്‍ ഈ ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയുള്ള , അവരുടെ പ്രവര്‍ത്തനം സഹായിക്കും...................
  • നിഷ്പക്ഷമതിയായിരിക്കണം ഭരണകര്‍ത്താവ്. എല്ലാ എതിര്‍പ്പുകളേയും നേരിടാന്‍ കരുത്തുള്ളവനായിരിക്കണം
  • ഭരണകൂടവും വിശ്വാസവും ഇരട്ടപെറ്റ സഹോദരികള്‍.... . .....പേര്‍ഷ്യയിലെ രാജാവായിരുന്ന അര്‍ഷാദിന്‍ മൂന്നാമന്‍
  • ലോകത്തില്‍ രണ്ടു വസ്തുക്കള്‍ക്കാണ് ശക്തി. ഭരണകൂടവും വിജ്ഞാനവുമാണ് അവ. ഇവ വിശുദ്ധമാണെങ്കില്‍ ലോകം അഭിവൃദ്ധി പ്രാപിക്കും. അവിശുദ്ധമായാല്‍ ലോകവും അവിശുദ്ധമാകും.
  • രാജാവ് പ്രജകളുടെയും ദൈവത്തിന്റെയും അവകാശം സംരക്ഷിക്കണം. എഴുത്തുകാരുടേയും യോദ്ധാക്കളുടേയും ഇടയില്‍ സമാധാനം നിലനിര്‍ത്തണം. പേന എതിരായാല്‍ സിംഹാസനം നിലംപതിക്കും.
  • അനുകമ്പയെ ശ്രദ്ധിക്കുക. അത് ഭരണകേന്ദ്രത്തെ ദുര്‍ബലമാക്കുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു മനോഭാവമാണ് നിര്‍ദയത്വം. വിപ്ളവത്തെ ത്വരിപ്പിക്കും അത്.
  • ഒരു കാല്‍ മുന്നില്‍ വച്ചിട്ടു വേണം മറ്റേക്കാല്‍ വലിച്ചു വയ്ക്കാന്‍.
  • മരിക്കാന്‍ തുടങ്ങുന്ന ആരും നഷ്ടപ്പെട്ട അവസരങ്ങളേയും നിറവേറ്റാത്ത മോഹങ്ങളെയും കുറിച്ചു പശ്ചാത്തപിക്കും.

രാജാരവിവര്‍മ്മ

രാജാരവിവര്‍മ്മ
ജീവ ചരിത്ര നോവല്‍(മറാഠി)
രണ്‍ജിത് ദേശായി
വിവഃ കെ.ടി.രവിവര്‍മ്മ.

  • ദൈവം ഒരു വ്യക്തിയുടെയോ ജാതിയുടേയോ ഉടമസ്ഥതയിലല്ല.

  • മനുഷ്യശരീരം പോലെ ഇത്ര്‍ സുന്ദരവും മഹത്തരവുമായ വേറൊരു രൂപമില്ല. തന്റെ വടിവൊത്ത അംഗപ്ര്‍ത്യംഗങ്ങളിലൂടെ നൂറുനൂറു കല്പനകളെ അത് കാണിച്ചുതരും..

  • ഈ നഗ്നതയില്‍ ആക്ഷേപാര്‍ഹമായിട്ടുള്ളതെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില. മനുഷ്യ ജീവിതത്തെ അതിയായി സ്നേഹിക്കികയും അപാരമായ ആനന്ദം അന്വേഷിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് നഗ്നതയെക്കുറിച്ച് നിഷ്പക്ഷമായ നിലപാട് കൈക്കൊള്ളുവാന്‍ സാധിക്കുകയില്ല.

  • നഗ്നതയില്ലായിരുന്നുവെങ്കില്‍ ജീവന്‍ നിര്‍മ്മലമാവുകയില്ലായിരുന്നു. വെറും വസ്ത്ര്ാലങ്കാരങ്ങള്‍ കൊണ്ടുമാത്ര്‍ം അലങ്കരിച്ചതല്ല ജീവന്‍. നഗ്നതയുടെ അന്വേഷണത്തില്‍ നിന്നാണു ജീവന്‍ ഭാവം ലഭിക്കുന്നത്. ഈ ജീവന്‍ സത്യമാണെങ്കില്‍ ആ സമയത്തെ ചിത്ര്‍ീകരിക്കുന്നത് കുറ്റകരമാവാന്‍ വഴിയില്ല.

  • നഗ്നം എന്ന വാക്കുച്ചരിക്കുമ്പോള് മനുഷ്യരുടെ മനസ്സിന്‍ ചാഞ്ചല്യം ഉണ്ടാകുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വാസ്തവം പറ‍ഞ്ഞാല്, നഗ്നം എന്ന വാക്ക് എത്ര സുന്ദരമാണെന്നൊ?. ആ പദം കണ്ടുപിടിച്ചയാളെ അഭിനന്ദിക്കാന് തോന്നുന്നു. -ഗ്ന- എന്ന വാക്കിന്റെ അര്ത്ഥം ഒട്ടിപ്പിടിക്കുകയെന്നതാണ്‍ .ഒന്നിലും ഒട്ടിപിടിക്കാത്തത്, പോരാ, ആത്മാവുമായി ഐക്യരൂപ്യം പ്രാപിച്ചത്- അതാണ്‍ നഗ്നം. എല്ലാ ചരാചരങ്ങളും വസ്തുവുമായി ഒട്ടിപ്പിടിച്ചതിനെ ലഗ്നം എന്നു പറയുന്നു.
അല്ലയോ ആത്മാവേഃ ഇനി എപ്പോഴെങ്കിലും പുനര്‍ജന്മമുണ്ടെങ്കില്‍ ജന്മമെടുക്കൂ. പക്ഷെ ഇന്ത്യയില്‍ ജനിക്കരുത്... അഥവാ ഇവിടെ ജനിച്ചാല്‍ത്തന്നെ എന്നെപ്പോലെ ഹതഭാഗ്യരായ കലാകാരന്മാരുടെ ജീവിതത്തിലേയ്ക്ക് ഒരിക്കലും കടന്നു വരരുത്.