Tuesday, March 3, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)

>>>>> ബോംബെയോ കല്‍ക്കത്തയോ പോലെ സുദൃഷ്ടമായ ഒരു നിശാ ജീവിതം ദില്ലിയ്‌ക്കില്ല. ഇടവിട്ട് അലഞ്ഞ് കൂടുപറ്റുന്ന കാറുകള്‍, കവര്‍ച്ച നടത്താന്‍ ധൈര്യമോ വിരുതോ ഇല്ലാത്ത തസ്കരന്മാര്‍, കടും നിറങ്ങളില്‍ ചേലകള്‍ ചുറ്റിയ ആണ്‍ വേശ്യകള്‍, തങ്ങളുടെ നഷ്ടപ്പെട്ട യജമാനന്‍മാരെ ജന്മാന്തരങ്ങളിലൂടെ തേടി നിലവിളിച്ചു നടന്ന നായ് കുട്ടികള്‍ ഇത്രയുമായിരുന്നു ദില്ലിയുടെ നിശാജീവിതം.<<<<<

>>>>> ഇന്ത്യ വേഗം നടക്കട്ടെ, ഞാന്‍ ആജ്ഞാപിക്കുന്നു; നല്ല നിരത്തുകള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക്, തീര്‍ത്ഥാടനങ്ങള്‍ മരിച്ചവര്‍ക്ക് >>>>>

>>>>> അഞ്ചാറു കിടപ്പറകള്‍, സ്വീകരണമുറി, ആപ്പീസുമുറി, പുല്‍നിലവും മരവും, കുടിനീരു പോലുമില്ലാത്ത ഈ ദരിദ്ര രാഷ്ട്രത്തിന്റെ ഭരണാധിപന് അതുമതിയായിരുന്നു, അത്രപോലും വേണ്ടായിരുന്നു... <<<<<

>>>>> എന്ത് പറയാനാണ് സാബ്? ഹിന്ദുവും മുസല്‍മാനും ഈസായിയും ഒക്കെയായ ശരാശരി ഇന്ത്യക്കാരന്റെ സ്ഥിതിയാണിത്. അടിച്ചുവരുന്ന വാര്‍ത്ത അവിശ്വസിക്കാന്‍ അവന്‍ പഠിച്ചിട്ടില്ല! <<<<<

>>>>> വൈകിയെത്തുന്ന അറിവ് പ്രയോജനമില്ലാത്ത ഒരു ഭാരമായി അവിടെ കിടക്കും <<<<<

>>>>> ഗുയെര്‍ണ്ണിക്കയില്‍ ഒരു സിംബലുമില്ല, രാത്രിയില്‍ ഉടലറ്റ് പാറിനടക്കുന്ന കാളത്തലയും തെരുവുവിളക്കും പത്രക്കടലാസും ഒന്നിന്റെയും സിംബലല്ല; അല്ലങ്കില്‍ ഏതുതരം പ്രതീകാത്മകതയും അതില്‍ വെച്ചുകെട്ടുകയും ചെയ്യാം. മനുഷ്യനെ കളിപ്പിച്ച് മറയ്‌ക്കു പിന്നില്‍ ഇരുന്ന് 'പിക്കാസോ' ചിരിച്ചിരുന്നിരിക്കണം <<<<<

1 comment:

  1. ബോംബെയോ കല്‍ക്കത്തയോ പോലെ സുദൃഷ്ടമായ ഒരു നിശാ ജീവിതം ദില്ലിയ്‌ക്കില്ല. ഇടവിട്ട് അലഞ്ഞ് കൂടുപറ്റുന്ന കാറുകള്‍, കവര്‍ച്ച നടത്താന്‍ ധൈര്യമോ വിരുതോ ഇല്ലാത്ത തസ്കരന്മാര്‍, കടും നിറങ്ങളില്‍ ചേലകള്‍ ചുറ്റിയ ആണ്‍ വേശ്യകള്‍, തങ്ങളുടെ നഷ്ടപ്പെട്ട യജമാനന്‍മാരെ ജന്മാന്തരങ്ങളിലൂടെ തേടി നിലവിളിച്ചു നടന്ന നായ് കുട്ടികള്‍ ഇത്രയുമായിരുന്നു ദില്ലിയുടെ നിശാജീവിതം

    ReplyDelete