Wednesday, March 4, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)


>>>>> പക്ഷേ യുദ്ധത്തിന്റെ പ്രകടനാത്മകതയെ മറികടക്കാന്‍ കഴിഞ്ഞ സേനാധിപതികളോ ഭരണകര്‍ത്താക്കളോ ഇല്ല. ആത്മഹത്യയിലൂടെ അല്ലെങ്കില്‍ ഗോത്രഹത്യയിലൂടെ നഗരങ്ങളെ എരിച്ചും രാജ്യങ്ങളെ നാമാവശേഷമാക്കിയും, പടനായകനും നേതാവും ഭീമമായ കോലങ്ങളായി പടര്‍ന്നുയരുന്നു <<<<<


>>>>> ഭീകരന്മാര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ആയുധം ശേഖരിക്കുന്നുവത്രേ. ഈ ആയുധങ്ങള്‍ മാനത്തു നിന്നും പൊട്ടിവീഴുകയാണോ? വെടുപ്പോടെ പെട്ടികളില്‍ നിറച്ച് ക്ഷേത്രത്തിലേക്ക് കടത്തുകയല്ലേ? ഒരു തലനാരിഴ വീണാല്‍ അതു കാണാന്‍ കഴിയും നമ്മുടെ രഹസ്യ വകുപ്പിന്. ഇതു തടയാന്‍ ചെറുവിരല്‍ പൊക്കുകയേ വേണ്ടൂ!. അപ്പോള്‍ ക്ഷേത്രത്തെ ആയുധപ്പുരയാക്കി മാറ്റുന്നത് ആരാണ്, തീര്‍ത്ഥാടകരോ രഹസ്യപ്പോലീസോ?!.<<<<<

>>>>> കാല്‍പ്പടിയാളി എന്നും യുദ്ധങ്ങളിലെ അധഃകൃതനായിരുന്നു.<<<<<

>>>>> വെള്ളചക്രവര്‍ത്തിമാരുടെ ഗൃഹപ്രവേശത്തിനു വേണ്ടി പണിഞ്ഞ ഇന്ത്യാഗേറ്റിന്റെ ഉച്ചിയില്‍, മരിച്ച പടിയാളികള്‍ക്കു വേണ്ടി എരിഞ്ഞ ഒരു തീപന്തത്തിന്റെ കെടാവിളക്ക്, സുജാന്‍സിംഗ് അതിലേക്ക് ചൂണ്ടി അത് കാണുമ്പോള്‍ എന്റെയുള്ളിലും എന്തോ എരിയുകയാണ്, സാബ്. കലിയും പകയും. പെണ്ണുങ്ങളുടെയും കുട്ടികളുടെയും നടുവില്‍ നിന്ന് പറിച്ചെടുത്ത ഈ ചെറുപ്പക്കാരെ ആരാണ് ഒരു ഗ്യാസടുപ്പിന്റെ തിരിയാക്കി മാറ്റിയത്.<<<<<

>>>>> പട്ടാളക്കാര്‍ ഒരു പ്രദേശത്തെ ആക്രമിക്കുമ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുക?
സുജാന്‍സിംഗ് മനസ്സില്‍ എണ്ണം പിടിച്ചു, അയാള്‍ പറഞ്ഞു "വെടിവയ്‌പ്, മരണം, വെട്ടിപ്പിടിത്തം--"<<<<<

>>>>> ഒന്ന്, രണ്ട്, മൂന്ന്, ഇനി നാലിലേക്ക് കടക്കാം, ഒരു നഗരം കീഴടങ്ങുന്നു. നഗരങ്ങളിലെ ആണുങ്ങളത്രയും അകലെയുള്ള യുദ്ധക്കളത്തില്‍. ശേഷിച്ചത് പെണ്ണുങ്ങള്‍ മാത്രം. പട്ടാളം എന്തു ചെയ്യും?
സുജാന്‍സിംഗ് മറുപടി പറഞ്ഞില്ല, നാരായണന്‍ തുടര്‍ന്നു; "ഞാന്‍ പറയാം, ഒളിഞ്ഞിരിക്കാനിടയുള്ള പുരുഷ പ്രജകളെ തേടാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു. അവളുടെ ഭര്‍ത്താവ് എവിടെപ്പോയെന്ന് അറിയാന്‍ അവളെ പിടിച്ചു കുലുക്കേണ്ടി വരുന്നു. ഒളിപ്പോരിനു വേണ്ടി അവളുടെ ശരീരത്തില്‍ എങ്ങെങ്കിലും ആയുധങ്ങള്‍ തിരുകി വച്ചിട്ടുണ്ടോ എന്ന് അറിയണം, അവള്‍ക്ക് ചെറുപ്പവും സൗന്ദര്യവും ഉണ്ടെന്നും ഓര്‍ക്കണം. അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു?"<<<<<

>>>>> സൈനിക സേവനം ഉദ്യോഗമാണ്, കൂലിയാണ്, കൊലപ്പണമാണ്. അങ്ങനെയല്ലാത്ത പട്ടാളം ഒളിപ്പോരാളികള്‍ മാത്രമാണ്. ഒളിപ്പോരാളികളും പിന്നെ അപൂര്‍വ്വം ചില വിമോചനസേനകളും---<<<<<

>>>>> "അമിതമായ തീറ്റക്കൊതി യുദ്ധങ്ങളുടെ മൂലകാരണം"<<<<

Tuesday, March 3, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)

>>>>> ബോംബെയോ കല്‍ക്കത്തയോ പോലെ സുദൃഷ്ടമായ ഒരു നിശാ ജീവിതം ദില്ലിയ്‌ക്കില്ല. ഇടവിട്ട് അലഞ്ഞ് കൂടുപറ്റുന്ന കാറുകള്‍, കവര്‍ച്ച നടത്താന്‍ ധൈര്യമോ വിരുതോ ഇല്ലാത്ത തസ്കരന്മാര്‍, കടും നിറങ്ങളില്‍ ചേലകള്‍ ചുറ്റിയ ആണ്‍ വേശ്യകള്‍, തങ്ങളുടെ നഷ്ടപ്പെട്ട യജമാനന്‍മാരെ ജന്മാന്തരങ്ങളിലൂടെ തേടി നിലവിളിച്ചു നടന്ന നായ് കുട്ടികള്‍ ഇത്രയുമായിരുന്നു ദില്ലിയുടെ നിശാജീവിതം.<<<<<

>>>>> ഇന്ത്യ വേഗം നടക്കട്ടെ, ഞാന്‍ ആജ്ഞാപിക്കുന്നു; നല്ല നിരത്തുകള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക്, തീര്‍ത്ഥാടനങ്ങള്‍ മരിച്ചവര്‍ക്ക് >>>>>

>>>>> അഞ്ചാറു കിടപ്പറകള്‍, സ്വീകരണമുറി, ആപ്പീസുമുറി, പുല്‍നിലവും മരവും, കുടിനീരു പോലുമില്ലാത്ത ഈ ദരിദ്ര രാഷ്ട്രത്തിന്റെ ഭരണാധിപന് അതുമതിയായിരുന്നു, അത്രപോലും വേണ്ടായിരുന്നു... <<<<<

>>>>> എന്ത് പറയാനാണ് സാബ്? ഹിന്ദുവും മുസല്‍മാനും ഈസായിയും ഒക്കെയായ ശരാശരി ഇന്ത്യക്കാരന്റെ സ്ഥിതിയാണിത്. അടിച്ചുവരുന്ന വാര്‍ത്ത അവിശ്വസിക്കാന്‍ അവന്‍ പഠിച്ചിട്ടില്ല! <<<<<

>>>>> വൈകിയെത്തുന്ന അറിവ് പ്രയോജനമില്ലാത്ത ഒരു ഭാരമായി അവിടെ കിടക്കും <<<<<

>>>>> ഗുയെര്‍ണ്ണിക്കയില്‍ ഒരു സിംബലുമില്ല, രാത്രിയില്‍ ഉടലറ്റ് പാറിനടക്കുന്ന കാളത്തലയും തെരുവുവിളക്കും പത്രക്കടലാസും ഒന്നിന്റെയും സിംബലല്ല; അല്ലങ്കില്‍ ഏതുതരം പ്രതീകാത്മകതയും അതില്‍ വെച്ചുകെട്ടുകയും ചെയ്യാം. മനുഷ്യനെ കളിപ്പിച്ച് മറയ്‌ക്കു പിന്നില്‍ ഇരുന്ന് 'പിക്കാസോ' ചിരിച്ചിരുന്നിരിക്കണം <<<<<

Monday, February 23, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)


>>>>>ഒരു വെടിക്ക് രണ്ടു പക്ഷി........ രാഷ്‌ട്രീയത്തില്‍ രണ്ടല്ല ഒരായിരം പക്ഷികള്‍, ജര്‍മ്മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് സ്വന്തം കൈയാല്‍ തീ വച്ച്, ആ തീ വയ്‌പ്പ് കമ്മ്യൂണിസ്റ്റുകാരുടെയും ജൂതന്മാരുടേയും തലയില്‍ ചുമത്തി, അതിന്റെ തരംഗത്തില്‍ കൂട്ടക്കൊലയും അടക്കമുറയും നടത്തിയ 'ആര്യ'പുത്രനെ ഓര്‍മ്മയുണ്ടല്ലോ! <<<<<


>>>>> --ഖേദം മാരകമായിത്തീരുന്നത് നമ്മുടെ നാട്ടിലാണ്. ചരിത്രകാരനും ക്രാന്തദര്‍ശിയുമൊക്കെയായ ഒരു ഭരണാധിപന്‍ അതിനെ ഉപയോഗപ്പെടുത്തരുതായിരുന്നു. എന്നാല്‍നൂല്‍ നൂറ്റും ഉപവസിച്ചും സ്വാതന്ത്യദിനാഘോഷങ്ങളില്‍ നിന്നും തിരിഞ്ഞുമാറിയ കിഴവന്റെ വഴി വേറെയായിരുന്നു. ജനുവരി 30ന് ഒരു മതഭ്രാന്തന്‍ വെടിവച്ചുകൊന്നില്ലായിരുന്നെങ്കില്‍ കിഴവന്റെ പദയാത്രയ്കുമേല്‍ ട്രക്കുകയറ്റേണ്ട ചുമതലയും നമ്മുടേതാകുമായിരുന്നു. <<<<<


>> 'ഞാന്‍ ചോക്കലേറ്റുകളില്‍ മരണം കാണുന്നു'...............ഗാന്ധിജി <<<


>>>>> നശ്വരത എന്നും നമ്മെ സ്വാധീനിക്കുന്നു <<<<<


>>>>> മരിച്ചവര്‍ക്കുവേണ്ടി ശ്രാദ്ധം ചെയ്യുന്നതിനേക്കാള്‍ കാരുണ്യ പൂര്‍ണ്ണമാണ് ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടി ശ്രാദ്ധം ചെയ്യുന്നത് <<<<

Thursday, February 19, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)


***** നാം നമ്മില്‍ നിന്നും അകലുക എന്നതു മാത്രമാണ് ദുഃഖങ്ങളെ മറികടക്കാനുള്ള മാര്‍ഗ്ഗം *****

%%%%% സ്നേഹമുണ്ടെങ്കില്‍ മനുഷ്യന് ഒന്നിലധികം പൗരത്വങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും %%%%%


#### മ :- ആരാണ് നാരായണേട്ടാ രാഷ്‌ട്രങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുന്നത്?
കച്ചവടക്കാരന്‍ ######

@@@ഈശ്വരന്റെ പിതൃത്വം സ്വീകരിക്കുന്നിടത്തേ രക്തസാക്ഷിത്വമുള്ളൂ, ക്രിസ്തുവിന്റെ കുരിശേറ്റം പോലെ. ആത്മാവുള്ളടത്തേ രക്തസാക്ഷിത്വമുള്ളൂ! @@@


&&& "There are no innocent victims" - അനാര്‍ക്കിസ്റ്റുകളുടെ പ്രമാണം
"കുറ്റവാളികളല്ലാത്ത ഇരകളില്ല" &&&


$$$$$ ദൈവം ശിക്ഷിക്കുന്നവനാണെന്ന് എനിയ്കു തോന്നുന്നില്ല, സുജാന്‍സിംഗ്. പാപമേറ്റു പറയുമ്പോള്‍ അളവറ്റ കരുണ, ഏറ്റു പറയല്‍ ഹൃദയസ്പര്‍ശിയായ ഒരു ചടങ്ങാക്കിയത് ക്രൈസ്തവരാണ്------------- ഒരര്‍ത്ഥത്തില്‍ അത് മനുഷ്യന്റേയും ദൈവത്തിന്റേയും വേദന പങ്കിടലാണ് $$$$$







Tuesday, February 17, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)


***** പിതാവും പുത്രനും ഒന്നായിരുന്നുവെന്ന് ഓര്‍ക്കുമ്പോഴാണ്, ദൂഃഖം ദൈവത്തിന്റെതാണെന്ന് നാം ഭയപ്പാടോടെ മനസ്സിലാക്കുന്നത്. *****


$$$$ വെട്ടുകിളികള്‍ അദ്ധ്യാപകരെപ്പോലെയല്ല, എന്തെങ്കിലും കൊണ്ട് വിശപ്പു മാറ്റാന്‍ അവര്‍ തയ്യാറാവില്ല, $$$


***** എന്നാല്‍ ഈ നിമിഷത്തില്‍ നമുക്ക് അഭിമാനം തോന്നേണ്ടത് മറ്റൊരു കാര്യത്തിലാണ്, സുജാന്‍ സിംഗ് കൃപാണത്തെക്കുറിച്ചും വര്‍ഗ്ഗീയ ലഹളയെക്കുറിച്ചും ഫലിതം പറയാന്‍ കഴിഞ്ഞതില്‍. അത്രത്തോളമെത്തിയാല്‍ പിന്നെ ലഹളയില്ല, ഫലിതം മാത്രമേയുള്ളൂ. ദേവാലയത്തിന്റെ മതില്‍കെട്ടിനകത്തുവച്ച് അത് പറയാന്‍ കഴിഞ്ഞാലാകട്ടെ, ആ നിമിഷം തൊട്ട് നിങ്ങളുടെ വിശ്വാസത്തെ ഇളക്കാനുമാവില്ല.****


!!!!!!! ദൈവം രസം കൊല്ലിയല്ല, കുറ്റാന്വേഷകനുമല്ല. നമ്മുടെ പൊട്ടത്തരങ്ങള്‍ കണ്ടും കേട്ടും രസിക്കുന്ന ചങ്ങാതിയാണവന്‍!!!!!!!!!!!!


####എന്റെ പേടി പുലരിമഞ്ഞു പോലെ അലിഞ്ഞു പോകുന്നു, നിന്റെ കവിളുകളെ കൈപ്പടങ്ങളില്‍ കോരിയെടുക്കുമ്പോള്‍####


----- വണ്ടി പാതയ്​ക്കരുകില്‍ നിര്‍ത്തി രണ്ടാളുകള്‍ മാനം നോക്കി നിന്നാല്‍ കള്ളക്കടത്തുകാരോ മറ്റോ ആണെന്ന് പോലീസുകാര്‍ക്ക് തോന്നും. ഇക്കാലത്ത് ഉദയമോ അസ്തമയമോ കാണുന്നവരില്ല. കുറേക്കൂടി കഴിഞ്ഞാല്‍ ഉദയവും അസ്തമയവും അന്ധവിശ്വാസമാണെന്ന് ആചാര്യന്മാര്‍ പറഞ്ഞു തുടങ്ങും. ആകാശം നോക്കുന്നത് ഇന്ന് ഒരു ഹീനകൃത്യമാണ്.-----------






Monday, February 16, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)

ചെവിടിക്കുന്നിലും കള്ളിക്കാട്ടിലും പൂഴയോരത്തും രക്തസാക്ഷിയുടെ ചുവന്നകറ മായാതെ കിടന്നു,,,,,,,....................... രമയുടെ നിദ്രകള്‍ ആകാശചാരികളായ മാന്ത്രികന്മാരെ കൊണ്ട് നിറഞ്ഞു, പറക്കുന്ന ദര്‍വ്വീസുകള്‍,,,,,,,,,,,,,,,.............................



ദൈവത്തിന്റെ
കാരുണ്യമാണ് എന്റെപള്ളി
ഭക്തിയാണ് എന്റെ പ്രാര്‍ത്ഥനപ്പായ
ദൈവവിധേയത്വമാണ് എന്റെ അഗ്രചര്‍മ്മച്ഛേദം
മാപ്പുകൊടുക്കലാണ് എന്റെ ഉപവാസം
ഇപ്രകാരം ഞാനൊരു മുസല്‍മാനാണ്.


റെയില്‍വേ സത്യമാണ്, ചക്രവും പാളവും പാലിയ്കുന്ന സത്യം, ആ സത്യത്തില്‍ എള്ളിട നീക്കം വന്നാല്‍ പിന്നെ കൂട്ടക്കരുതിയല്ലേ, നാരായണബാബൂ


വചനം അശുദ്ധമായിക്കൂടെന്ന് എന്റെ ഗുരു എന്നെ പഠിപ്പിക്കുന്നു. ----------------------- പരിഹാസത്തിന്റെ വചനം പാപമാണ് . അതിനായി ഈ സുജാന്‍സിംഗ് അങ്ങയോട് വീണ്ടും മാപ്പു ചോദിക്കുന്നു.....



--- ഞാന്‍ പഠിച്ചത് ദില്ലി സര്‍വ്വകലാശാലയിലാണ്, എന്നെ പഠിപ്പിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണ് , എനിക്ക് ജോലി തന്നതും അവര്‍ തന്നെ. കോളേജിലും ഹോസ്റ്റലിലും എന്റെ കൂടെക്കഴിഞ്ഞ പഞ്ചാബികളും ബംഗാളികളും ദക്ഷിണേന്ത്യരും ഒക്കെ എന്റെ സുഹൃത്തുക്കളുമായിരുന്നു. നമ്മുടെ ഈ സംഘത്തെ നയിക്കുന്ന ക്യാപ്റ്റന്‍ ബന്‍സല്‍ എന്നെ ഒരു സഹോദരനായി കാണുന്നു. എന്നിട്ടും എന്തുകൊണ്ടോ, ഇന്ത്യ എന്റെ വികാരമല്ല. ഭാരതം എന്നെ ആകര്‍ഷിക്കുന്ന ഒരു സങ്കല്പമാണ്.----
തൊബാര്‍ എന്ന അരുണാചല്‍ പ്രദേശുകാരന്‍