Sunday, August 10, 2008

ആയിരത്തൊന്ന് രാവുകള്‍

രണ്ടവസരങ്ങളില്‍ മാത്രമേ ധനികര്‍ ഗുണവാനാകുകയുള്ളു...സ്വന്തം പണം നഷ്ടപ്പെടുമ്പോഴും , തന്നില്‍ നിന്നും പാരിതോഷികം കിട്ടിയ ഒരാള്‍ നന്ദി പറയുമ്പോഴും.

സത്യസന്ധനായിരിക്കണം,ദൈവത്തോട് എപ്പോഴും നന്ദി പറയണം. അചഞ്ചല ഭക്തിയുള്ളവനായിരിക്കണം.സന്തോഷം നല്‍കാന്‍ ഭക്തിക്കല്ലാതെ മറ്റൊരു ധനത്തിനും ആവുകയില്ല. നിങ്ങളുടെ സ്വത്ത് ദൈവത്തിന് പങ്കിട്ടു കൊടുക്കുവാന്‍ സാദിക്കുകയില്ല. പക്ഷെ ഭക്തി സമര്‍പ്പിക്കുവാന്‍ കഴിയും.

സദ്ഭാവങ്ങളുടെ ആസ്ഥാനമാകണം രാജാവ്, ബുദ്ധിമാനും പരിഷ്കൃതനുമാകണം. റാജാവ് ശാന്ത മനസ്സായി പ്രവര്‍ത്തിക്കണം.അനുരഞജന നയത്തോടെ എല്ലാകാര്യങ്ങളിലും പ്രവര്‍ത്തിക്കണം.

സംഗതികളുടെ രണ്ടുവശങ്ങളും മനസ്സിലാക്കിയിട്ടു വേണം ന്യായാധിപന്‍ വിധി പറയുവാന്‍.

ധനികരോടും ദരിദ്രരോടും വ്യത്യസ്തമനോബാവം കാട്ടരുത്. ഇരുകൂട്ടരേയുംയോജിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

മര്‍ദ്ധിച്ചും പട്ടിണിക്കിട്ടും ആരെക്കൊണ്ടും കുറ്റം ഏറ്റു പറയിക്കരുത്.

ഒരാളെ യഥാര്‍ത്ഥത്തില്‍ ബോദ്ധ്യമാകണമെങ്കില്‍ അയാള്‍ കോപിച്ചിരിക്കുമ്പോഴും അടുത്തറിയണം