*** ഈശ്വരന് സൃഷ്ടികാര്യത്തില്‍ ജീവികളുടെ പുണ്യപാപകര്‍മ്മങ്ങളെ അപേക്ഷിക്കുന്നുവെങ്കില്‍ അവിടുത്തെ ഉപാസിക്കുന്നതു കൊണ്ട് എനിക്കെന്തു പ്രയോജനം? നരേശ് ചന്ദ്രന് അതിമനോഹരമായി പാടുന്നു 'ഹേ കാളീ മാതാവേ, തലയിലെഴുതിയിരിക്കുന്നതു പോലെ സംഭവിക്കുമെങ്കില്‍ ജയദുര്‍ഗേ, ശ്രീ ദുര്‍ഗേ എന്നു വിളിക്കുന്നതെന്തിന്? ****
--------------------------------------------------------------
*** വേദ പ്രവക്താവായ ഈശ്വരന് തന്നെ ബുദ്ധനായി വന്നു വേദത്തെ നിഷേധിച്ചു. ഏതാണു സ്വീകരിക്കുക? മുന്‍വിധിയോ പിന്വിധിയോ ഏതാണ് പ്രബലം? ***
-------------------------------------------------------------
*** കുഭം നിറയ്ക്കുമ്പോള്‍ ശബ്ദിക്കും. നിറഞ്ഞാല്‍ നിശബ്ദമാകും ..... ശ്രീ രാമകൃഷ്ണ പരമഹംസര്‍ ***
-------------------------------------------------------------
*** Lord, have mercy എന്നത് ശരി തന്നെ എന്നാല്‍ He helps him who helps himself. നിങ്ങള്‍ പണം ചെലവാക്കാതിരിക്കാന്‍ മാത്രം നോക്കുകയാണെങ്കില്‍ ഈശ്വരന് സ്വന്തം പിതൃസ്വത്തില് നിന്നു പണമിറക്കി നിങ്ങളെ സ്വാസ്ഥ്യത്തിനു വേണ്ടി മറ്റൊരു ദിക്കിലേക്ക് മാറ്റുമോ? നിങ്ങള്‍ക്ക് ഈശ്വരനില്‍ അത്രത്തോളം ആശ്രയഭാവവും വിശ്വാസവുമുണ്ടെങ്കില്‍ ഡാക്ടറെ വിളിക്കരുത് ***
-------------------------------------------------------------
**** സദാചാരപരനും
നീതിപരനും ധൈര്യവാനുമായിരിക്കുക;
ഹൃദയം തികച്ചും
പരിശുദ്ധമായിരിക്കണം ;
മരണ ഭയം പോലും
ഉണ്ടാകരുത്. മതവാദങ്ങളെപ്പറ്റി
ആലോചിച്ച് തലപുണ്ണാക്കേണ്ട.
ഭീരുക്കളാണ് പാപം
ചെയ്യുക, ധീരന്മാര്
ഒരിക്കലും പാപം ചെയ്യില്ല
– അവരുടെ മനസ്സില്‍ പോലും
പാപ ചിന്തയ്ക്ക് ഇടം കിട്ടില്ല.
എല്ലാവരേയും
സ്നേഹിക്കാന്‍ ശ്രമിക്കുക.
സ്വയം മനുഷ്യനായിത്തീരുക
***
-------------------------------------------------------------
*** കാര്യസിദ്ധിക്ക്
ക്ഷമാപൂര്‍വ്വം കാത്തിരിക്കുകയാണ്
പ്രധാന മാര്‍ഗ്ഗം ***
-------------------------------------------------------------
*** വളരെ
നാള് ഒരുമിച്ച് കഴിയാതെ
ഒരാളെയും ശരിയായി മനസ്സിലാക്കാന്‍
കഴിയില്ല ***
-------------------------------------------------------------
*** യഥാര്‍ത്ഥ
മതം സംഘത്തിലോ തല്ക്കാലോത്സാഹത്തിലോ
അല്ല ഇരിക്കുന്നത് …. ശ്രീ
രാമകൃഷ്ണ പരമഹംസര്‍ ***
-------------------------------------------------------------
*** യജമാനനാകാന്‍
ഏവര്‍ക്കും സാധിക്കും;
ഭൃത്യനാകുക വളരെ
പ്രയാസം ***
-------------------------------------------------------------
*** ഗുരുനിഷ്ഠയും
അചഞ്ചലമായ സഹന ശക്തിയും സ്ഥിര
പരിശ്രമവും കൂടാതെ ഒരഭിവൃദ്ധിയും
ഉണ്ടാവില്ലെന്ന് തീര്‍ച്ച
***
-------------------------------------------------------------
വിവേകാനന്ദ
സാഹിത്യ സര്‍വ്വസ്വം
5-ാം ഭാഗം
കത്തുകള്‍
Published by Sri Ramakrishna Asramam,
Vilangan, Puranattukara P O, Thrissure
January 1964 Rs. 7.50/- only![Reblog this post [with Zemanta]](http://img.zemanta.com/reblog_e.png?x-id=963d1474-e855-45ee-bd27-08f374eb8d14)